
ദോഹ: ദോഹ എക്സിബിഷൻ ആൻഡ് കോൺവെൻഷൻ സെന്റർ (DECC)റിൽ ഒക്ടോബർ 14 മുതൽ 16 വരെ Big 5 Construct Qatar (നിർമാണ മേഖല)യും INDEX Design Qatar (ഇന്റീരിയർ ഡിസൈൻ & ഫിറ്റ്-ഔട്ട് സൊല്യൂഷൻസ്)ഉം ഒരുമിച്ച് ആതിഥേയത്വം വഹിക്കും. 25-ലധികം രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ നടക്കുന്ന ഖത്തറിലെ നിർമാണ-ഡിസൈൻ മേഖലകളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ നിർണായക വേദിയായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ചൈന, ഇന്ത്യ, ഒമാൻ, സൗദി അറേബ്യ, തുർക്കി, യു.എ.ഇ., അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ ബ്രാൻഡുകൾ cutting-edge ഉൽപ്പന്നങ്ങളും സിസ്റ്റങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കും.
നിർമാണ-ഡിസൈൻ മേഖലകളിൽ പ്രവർത്തിക്കുന്ന കരാറുകാർ, ആർകിടെക്ചറൽ എഞ്ചിനീയർമാർ, സംരംഭകർ, ഇന്റീരിയർ സ്പെഷ്യലിസ്റ്റുകൾ, ഡിസ്ട്രിബ്യൂട്ടർമാർ തുടങ്ങി ആയിരക്കണക്കിന് വിദഗ്ധർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
2025-2029 കാലഘട്ടത്തിൽ QR 81 ബില്യൺ വിലമതിക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് മേൽനോട്ടം വഹിക്കുന്ന പൊതുമരാമത്ത് അതോറിറ്റി (അശ്ഗാൽ)യുടെ വൻ പദ്ധതികളുടെ പശ്ചാത്തലത്തിലാണ് ഈ ഇരട്ട എക്സ്പോ നടക്കുന്നത്. ഗതാഗതം, പൊതുസൗകര്യങ്ങൾ, നഗര വികസനം, ജലവിതരണ സംവിധാനം തുടങ്ങി മേഖലകളിൽ പുതിയ മുന്നേറ്റങ്ങൾക്ക് ഇത് വഴിയൊരുക്കും.











